Thursday 27 November 2014

ഒരിക്കലും വറ്റി വരളാത്ത സൈബർ - ബൂലോഗ സൗഹൃദങ്ങൾ ...! / Orikkalum Vatti Varalattha Cyber Boologa Sauhrudangal ... !

‘ആശയ വിനിമയ സമാന പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന യന്ത്ര‘
ത്തിന്റെ മുമ്പിൽ വന്നിരുന്ന് എന്തെഴുതണമെന്ന് ചിന്തിച്ചിരുന്നപ്പോൾ അന്തമില്ലാത്ത ചിന്തകളാണ് കയറി വരുന്നത് .. എന്നാൽ ചിന്തിക്കാതിരുന്നാലൊ ഒരു കുന്തവുമില്ല എന്ന പോലെയായി എന്റെ ചിന്താ മണ്ഡലം ..

എന്നാലും ബൂലോകത്തിലെ എന്നുടെ ആറാം വാർഷികം പൂർത്തികരിക്കുന്ന
ഒരു തിരുനാളായിട്ട് ഒന്നും തന്നെ എഴുതാതിരുന്നാൽ ആയതൊരു മോശമല്ലേ...
എങ്കിൽ ബൂലോഗത്തെ തന്നെ കയറി പിടിച്ചാലോ..?

പലരും പലതവണ ചവിട്ടി മെതിച്ച കറ്റയാണെങ്കിലും
എന്തെങ്കിലും ഉതിരുമണികളെങ്കിലും കിട്ടുമോ എന്ന് നോക്കാമല്ലോ ... അല്ലേ
ഒപ്പം അൽ‌പ്പം ബൂലോക മിത്രക്കൂട്ടായ്മയെ കുറിച്ചും ചൊല്ലിയാടാം

1990 കളിൽ ഉടലെടുത്ത  ' വെബ് -ലോഗ് ' കളിൽ നിന്നും പരിണമിച്ചുണ്ടായ ബ്ലോഗ്
എന്ന വാക്ക് , ഇന്ന് ലോകത്തിലെ ഒട്ടു മിക്ക ഭാഷകളിലും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു ‘നാമപദ‘മായി മാറിയതിൽ തന്നെ അനുമാനിക്കാം..ആഗോള ഭൂലോകം മുഴുവനുമുള്ള ബ്ലോഗുകളുടെ പോപ്പുലാരിറ്റി ... !

അതുപോലെ തന്നെ
പ്രശസ്തി കൈ വന്ന മറ്റൊരു വർഗ്ഗം .. ഇപ്പോഴുള്ള 'സോഷ്യൽ നെറ്റ് വർക്ക് സൈറ്റു'കൾ അഥവ , പച്ച മലയാളത്തിൽ പറഞ്ഞാൽ 'സാമൂഹിക പ്രബന്ധ രചന തട്ടക'ങ്ങളിൽ അഭിരമിച്ച് കൊണ്ടിരിക്കുന്നവരായ , ബ്ലോഗ്ഗേഴ്സ് അല്ലെങ്കിൽ ബൂലോകർ / ബൂലോഗർ എന്നും വിളിച്ചു പോരുന്ന തനി ജഗ പോക്കിരികൾ  ആയ ‘സിറ്റിസൺ ജേർണലിസ്റ്റ്‘ കളാണെത്രെ ...!

ഇപ്പോൾ പാശ്ചാത്യ നാടുകളിലൊക്കെ പ്രമുഖ പത്രങ്ങൾ വരെ  ബ്ലോഗ്ഗേഴ്സിന് വേണ്ടി  ഒരു പേജ് സ്ഥിരമായി പോലും മാറ്റി വെച്ചിരിക്കുകയാണ് ...!

കടലാസ്സെഴുത്തുകളെ അപേക്ഷിച്ച് ബ്ലോഗെഴുത്തുകൾ പൊതുവെ കളർ ഫുൾ ആണെന്നാണ് വിലയിരുത്തലുകൾ ...

“പടങ്ങളും , ലിങ്കുകളുമൊക്കെ എഴുത്തിനോടൊപ്പം ആലേഖനം ചെയ്ത് വായനക്കാരെ മുഴുവൻ ഒരു വർണ്ണ വിസ്മയത്തോടെ വിജ്ഞാന മേഖലകളിലേക്ക് കൂട്ടി കൊണ്ട് പോകുന്ന ഒരു വായന ഇടം ...!“

ഡിജിറ്റൽ നൂറ്റാണ്ട് എന്നറിയപ്പെടുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ പ്രചുര പ്രചാരം നേടിയ ബ്ലോഗുകളുടെ ഗുണഗണങ്ങൾ മറ്റേതൊരു സോഷ്യൽ നെറ്റ് വർക്ക് സൈറ്റുകളേക്കാളും ഉപരി കാലങ്ങളോളം നിലനിൽക്കുമെന്നാണ് പറയുന്നത് ...

സമീപ ഭാവിയിൽ പേപ്പർ ഉണ്ടാക്കുവാൻ ഉപയോഗിക്കുന്ന മരങ്ങൾക്ക് ക്ഷാമം നേരിട്ട് , കടലാസ്സുകൾ അപൂർവ്വമാകുന്ന കാലഘട്ടത്തിൽ ലോകം മുഴുവൻ ഡിജിറ്റൽ വായനകൾ മാത്രമേ ഉണ്ടാകുകയുള്ളൂ...!

ഇപ്പോൾ തന്നെ പത്രങ്ങളുടേയും , മാസികകളുടേയുമൊക്കെ ഡിജിറ്റൽ വേർഷനുകളാണ് ലണ്ടനേപ്പോലെയുള്ള മിക്ക മെട്രോ നഗരങ്ങളിലും കൂടുതൽ വായിക്കപ്പെടുന്നത്...

പുസ്തക പ്രസാധകരടക്കം 'പ്രിന്റ് മീഡിയ'ക്കൊപ്പം
പുതിയ പുസ്തകങ്ങളുടെ ഡിജിറ്റൽ പ്രിന്റുകളടക്കം ഇറക്കി തുടങ്ങി.

ഇന്ന് വെറും 6000 രൂപക്ക് കിട്ടുന്ന മോസ്റ്റ് അഡ്വവാൻസ്ഡ് റീഡിങ്ങ് ഡിവൈസസ്സുകളിൽ   പോലും , 5000 പുസ്തകങ്ങളുടെ വരെ ഉള്ളടക്കം ഉൾക്കൊള്ളിക്കാമെന്ന് മാത്രമല്ല ,  പത്രങ്ങളടക്കമുള്ള എല്ലാ ആനുകാലികങ്ങളും അന്നന്ന് വായിച്ച്  പോകാനും സാധിക്കും ...!

രാജ്യം മുഴുവൻ 'വൈ-ഫൈ നെറ്റ് വർക്കു'കളുണ്ടെങ്കിലും , ഒരിക്കൽ എൻട്രി കൊടുത്ത രചനകളൊന്നും പിന്നീട് ഏവരുടേയും സൌകര്യം പോലെ , 'ഇന്റെർ നെറ്റ് ഇല്ലാതെ വായിക്കുവാനും വരെ സാധിക്കും.

ഇപ്പോൾ നമ്മുടെ നാട്ടിലെ യുവതലമുറയും വായന ശാല ആപ്പ് വരെ പ്രാബല്ല്യത്തിൽ വരുത്തി ഇത്തരം ‘ഇ-വായന‘കൾ കൈപ്പിടിയിൽ ഒതുക്കിയിരിക്കുകയാണല്ലൊ ..!

ഇപ്പോൾ ലണ്ടനിൽ നിന്നും നാട്ടിലെത്തിച്ചേരുമ്പോൾ
ഞാനേറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ഒരു കാര്യം പഴയതടക്കം
പല  പുതിയ സൈബർ മിത്രങ്ങളേയും , നേരിട്ടോ അല്ലെങ്കിൽ വിളിച്ചോ
സ്നേഹ സൗഹൃദങ്ങൾ പങ്കുവെക്കുക എന്ന ദൌത്യം നിറവേറ്റുക എന്നതാണ് ..

ബൂലോഗ സൗഹൃദ ബന്ധങ്ങളുടെ മേന്മയെ തൊട്ടറിഞ്ഞ  അൻവർ ഭായിയുടെ സൗഹൃദ ജീവിതം  എന്ന ബ്ലോഗ് ആത്മകഥാ കുറിപ്പുകൾ കണ്ടപ്പോൾ ഒന്ന് മനസ്സിലായി , എന്നെപ്പോലെ തന്നെ അനേകം ബൂലോകർ ഇത്തരം മിത്ര സംഗമങ്ങളിൽ ഒത്തുകൂടുവാൻ കാത്തിരിക്കുന്നവരാണെന്ന്.

ബൂലോഗ പോസ്റ്റുകളിൽ കൂടി മാത്രം
പരിചയം കുറിച്ച ഇതുവരെ പരസ്പരം കാണാത്തവർ പോലും ആദ്യമായി കണ്ട് മുട്ടുമ്പോൾ ആത്മ മിത്രങ്ങളേക്കാൾ ഉപരി വിശേഷ-സൌഖ്യങ്ങൾ കൈമാറുന്ന തരത്തിലുള്ള ഒരു പ്രത്യേക അടുപ്പം ..!

ആശയ വിനിമയം എന്നത് ഒരു കലയാണ് , പ്രത്യേകിച്ച് ആ കഴിവുകൾ നല്ല രീതിയിൽ  അതാത് രംഗങ്ങളിൽ അവതരിപ്പിക്കുകയാണെങ്കിൽ ...
ആയത് വരയായായാലും , വരികൾ എഴുതുന്നതായാലും , നടനമായാലും , നാട്യമായാലും , മറ്റ് കായിക  ലീലകളടക്കം എന്ത് തന്നെ ആയാലും മറ്റുള്ളവരെ തന്നിലേക്ക് അടുപ്പിച്ച് സൗഹൃദം മുതൽ ആരാധന വരെയുണ്ടാക്കുന്ന ഒരു ഏർപ്പാടു കൂടിയാണ്...!


അഞ്ച് കൊല്ലത്തിൽ മേലെ ഒരാൾ മറ്റൊരാളുമായി നേരിട്ട് കാണാതെയോ , കേൾക്കാതെയോ പോലും , സ്ഥിരമായില്ലെങ്കിലും  , ഇടക്കൊക്കെ നല്ല കമ്മ്യൂണിക്കേഷൻ നടത്തുകയാണേൽ  അവരുമായിട്ട് ,  ആ മറ്റൊരാൾക്ക് ഒരു ദൃഡമായ ബന്ധം സ്ഥാപിക്കുവാൻ പറ്റുമെന്നാണ് പഠനങ്ങൾ പറയുന്നത്...

ഐശ്വര്യാ റായിയും , സച്ചിൻ ടെൻഡുൽക്കറും, രാജ രവി വർമ്മയും ,  ഇന്ദിരാ ഗാന്ധിയും , മമ്മൂട്ടിയും , ചങ്ങമ്പുഴയും , ബെന്യാമിനും , വിശാല മനസ്കനും , അങ്ങിനെയങ്ങിനെ ഇമ്മിണിയിമ്മിണി ആളുകൾ  അവരവരുടെ ആശയ വിനിമയം മറ്റുള്ളവരിലേക്ക് വളരെ നാന്നായി കൈ മാറിയപ്പോഴാണ് , ഇവരോടൊക്കെ  പലർക്കും ഇഷ്ട്ടം തോന്നാൻ കാരണം..

പെറ്റമ്മയായ അമ്മ മലയാളത്തിന്റെ ലാളനകളും പരിചരണങ്ങളൊന്നുമില്ലാതെ , പോറ്റമ്മയായ ആംഗലേയമ്മയുടെ ആട്ടും തട്ടുമൊക്കെയേറ്റ് വല്ലാതെ വിമ്മിഷ്ട്ടപ്പെട്ടിരിക്കുന്ന ഒരു അവസ്ഥയിലിരിക്കുമ്പോഴാണ് , ഞാൻ 2008 നവംബറിൽ അന്നീ ബൂലോകത്തിലേക്കൊന്ന് എത്തി നോക്കുന്നതും അവിടെ ആഹ്ലാദ ചിത്തരായി വാഴുന്ന  അനേകം ചുള്ളന്മാരേയും , ചുള്ളത്തികളേയുമൊക്കെ കാണുന്നതും - ശേഷം  ഒരു നാൾ ബൂലോഗ പ്രവേശം നടത്തിയതും..!


ഒന്ന് രണ്ട് പതിറ്റാണ്ടായി എനിക്ക് നഷ്ട്ടപ്പെട്ട ആ പഴയ തറവാട്ട് മുറ്റത്തും തൊടിയിലുമൊക്കെ വീണ്ടും എത്തിച്ചേർന്ന പ്രതീതിയായിരുന്നു  അന്ന് ബൂലോകത്തെത്തിയപ്പോൾ എനിക്ക് അനുഭവപ്പെട്ടത് ,,,!

പണ്ട് മുതലേ ധാരാളം വായിച്ച് കൂട്ടിയത് കൊണ്ട് , ഇനിയിപ്പോൾ ബ്ലോഗ് എഴുതുവാൻ ഒരു പ്രശ്നവും നേരിടേണ്ടി വരില്ല എന്ന് ചിന്തിച്ച് , തുടക്കത്തിൽ ചട് പിടുന്നനെ ഇമ്മിണി രചനകൾ എഴുതിവിട്ടെങ്കിലും അധികമാരാലും തിരിഞ്ഞ് നോക്കാതെ , വെറുതെ എന്റെ ബ്ലോഗിലെ ഈച്ചയെ ആട്ടിയിരുന്ന ആദ്യത്തെ ആറ് മാസ കാലത്താണ് ഞാൻ , ഒന്ന് ശരിക്കും നന്നായിട്ടൊരു ബൂലോക പര്യടനം നടത്തി നോക്കിയത്...

അപ്പോൾ പുലി മടയിൽ ചെന്ന ചെന്നായയുടെ
കഥപോലെയായി എന്റെ സ്ഥിതി വിശേഷങ്ങൾ...

തൊഴുതും, നമിച്ചും പല ബൂലോക പുലികളുടേയും , പുലിച്ചികളുടേയും
അനുഗ്രഹാശീർവാദങ്ങൾ വാങ്ങുവാൻ വണങ്ങി നിന്ന , എന്നെയോ - എന്റെ
തട്ടകട്ടേയൊ അവരിൽ ഒട്ടുമിക്കവരും ഒരു പൂച്ചക്കണ്ണോണ്ട് പോലും  തിരിഞ്ഞ് നോക്കിയില്ല...!

കഴുതക്കാൽ പിടിക്കുവാൻ നോക്കിയിട്ട് ,
കഴുത സ്വന്തം കാലിൽ പിടിച്ച എന്ന അവസ്ഥയിലായി ഞാൻ..!

മല മമ്മദിനടുത്തെത്തിയില്ലെങ്കിൽ...
മമ്മദ് മലയുടെ അടുത്തേക്ക് പോകും എന്ന പോലെ
ഒരോ മലയും , ഒട്ടും മടുപ്പില്ലാതെ കയറിയിറങ്ങി കണ്ടും , കേട്ടുമൊക്കെ ആ മലയഴകുകൾ നോക്കിയിട്ടും , പല ആംഗലേയ ബ്ലോഗ് പർവ്വതങ്ങളിലെ പകിട്ടുകൾ കണ്ടിട്ടും അതു പോലെ  ഞാനും ഒരു കുന്നുണ്ടാക്കി ..
വെറും മൊട്ട കുന്ന് ... , ‘ബിലാത്തി പട്ടണ‘മെന്ന മൊട്ടക്കുന്ന് ...!

പിന്നീട് നട്ടുപിടിപ്പിച്ചും നനച്ചും പൂച്ചെടികളും , കളകളും, ഫല വൃക്ഷങ്ങളും , പാഴ് മരങ്ങളും നിറച്ച് കൊണ്ടിരിക്കുന്ന പരിപാടിയോടൊപ്പം തന്നെ അനേകം ബൂലോക കരകളിൽ തമ്പടിച്ച് നല്ലൊരു  സൗഹൃദ വലയമുണ്ടാക്കി എന്റെ മികച്ച ബൂലോക മിത്ര സമ്പാദ്യം വർദ്ധിപ്പിച്ച് കൊണ്ടേയിരുന്നൂ .

ബൂലോഗ പ്രവേശനത്തിന് ശേഷം ബിലാത്തിയിലുണ്ടായിരുന്ന അമ്പതോളം വരുന്ന ബൂലോകരെയൊക്കെ  ആദ്യമായി പരിചയപ്പെട്ട്  മൂന്നാല് കൊച്ച് ബ്ലോഗ് മീറ്റുകൾ സംഘടിപ്പിച്ചായിരുന്നു ഈ മിത്രക്കൂട്ടായ്മക്ക് തുടക്കം കുറിച്ചത്..

അതോടൊപ്പം തന്നെ ...
അന്ന് മുതലെ   ഇന്ന് വരെ യു.കെയിൽ വന്ന് പോയവരും,
ഇപ്പോഴുള്ളവരുമായ , ഒട്ടുമിക്ക സൈബർ മിത്രങ്ങളുമായി ഏതൊരു
ബന്ധു ജനങ്ങളേക്കാൾ കൂടുതൽ അടുപ്പം ഇന്നും കാത്ത് സൂക്ഷിക്കുവാൻ
പറ്റുന്നതുകൊണ്ടാണ്  , ഇത്തരം കലാ-സാഹിത്യ കൂട്ടായ്മകളുമയി സൈബർ
ലോകത്ത് കൂടി ഇന്നും ഈ സ്നേഹ സല്ലാപങ്ങൾ സ്ഥിരമായി  ഓരോരുത്തരും
തുടർന്ന് പോകുന്നത്...

പ്രത്യേകിച്ച് ഇവരൊക്കെ നാടിന്റെ നൊസ്റ്റാൾജിയ
പേറുന്ന പ്രവാസികളാണെങ്കിൽ ആയത് പറയുകയേ വേണ്ട ..

കുറച്ച് കൊല്ലങ്ങളായി ബിലാത്തിയുടെ പല
ഭാഗങ്ങളിൽ വെച്ചും , ഇത്തരത്തിലുള്ള മിത്രങ്ങൾ , പല
പല മീറ്റുകൾ നടത്തിയും , കലാ സാഹിത്യ സല്ലാപങ്ങളിൽ
ഒത്തുകൂടിയും അവരുടെയൊക്കെ , ഈ ‘സൈബർ മിത്ര കൂട്ടായ്മയുടെ
കെട്ടുറപ്പ് ‘ പരിരക്ഷിച്ച് പോരുകയും ചെയ്തുകൊണ്ടിരിക്കുന്നൂ...!


കൂട് വിട്ട് കൂട് മാറുന്നപോലെ യു..കെയിലുള്ള പല
കലാ-സാഹിത്യ വിഭാഗങ്ങളിൽ പെട്ടവർ , വിവിധ സോഷ്യൽ
മീഡിയകളിൽ അവരുടെ പാടവം തെളിയിച്ച് എന്നുമെന്നോണം
ഉന്നതിയിലേക്ക് കയറി പോകുക തന്നെയാണ്...!

ഈ സൈബർ വലയിലൂടെ ബിലാത്തിയിൽ വെച്ച്
എന്റെ ഉത്തമ മിത്രങ്ങളായവരുടെ , താഴെ കൊടുത്തിട്ടുള്ള
‘വെബ് തട്ടക‘ങ്ങളിൽ പോയി , ഈ ചുള്ളന്മാരേയും ചുള്ളത്തികളേയും
നിങ്ങൾക്കും വേണമെങ്കിൽ ജസ്റ്റ് ഒന്ന് പരിചയപ്പെടുകയും ആകാം കേട്ടൊ

മീര കമല
മലർവാടി
സാബു ജോസ്
Gullible's Travels
കാഴ്ചപ്പാടുകള്‍
ചേര്‍ക്കോണം കഥകള്‍
ഫ്രാൻസീസ് ആഞ്ചലോസ്



പ്രിയതമം 
beatitudes4truth
എന്‍ മണിവീണ
വിഷ്ണുലോകo
കെ.ആർ.ഷൈജുമോൻ
എന്റെ ദേശം
മുറിപാടുകൾ
 ചിത്രലോകം 
 ക്രിക്കറ്റ്‌ ടൈംസ്‌
 മലയാളം വായന
മണമ്പൂർ സുരേഷ്
ഹരികുമാർ / നമസ്തേ...ഇദം നമമ




മൺചെരാതുകൾ
കാരൂർ സോമൻ
 മുരുകേഷ് പനയറ
ബിലാത്തി പട്ടണം 
 
അരയന്നങ്ങളുടെ വീട്ടിൽ നിന്നും.
 ഡേയ് കെളത്താതെ കെളത്താതെ…
 .ഒരു അഭിഭാഷകന്‍റെ ഡയറിയില്‍നിന്ന്... 
 അലക്സ് കണിയാമ്പറമ്പിൽ/ബിലാത്തി മലയാളി
 എന്‍റെ തിന്മകളും നുണകളും പിന്നെ കുറച്ചു സത്യങ്ങളും



ഇതോടൊപ്പം തന്നെ പഴയ 'ക്ലാസ്സ് മേറ്റു'കൾക്കും , ഇപ്പോഴത്തെ
പുത്തൻ വെറും ‘ഹായ്’ ആയ 'ഗ്ലാസ്സ് മേറ്റു'കൾക്കും പകരം തുടരെ തുടരെ
ലഭിച്ച് കൊണ്ടിരിക്കുന്ന അനേകം ആത്മാർത്ഥതയുള്ള മിത്രങ്ങളേയും എനിക്ക് ലഭിച്ച് കൊണ്ടിരുന്നു ...
ഇവിടത്തെ തനി യാന്ത്രികമായ തിരക്ക് പിടിച്ച , അലസമായ സുഖ
സൌകര്യങ്ങളിൽ നിന്നൊന്നും കിട്ടാത്ത ഒരു സംതൃപ്തി ,  ഇവരൊക്കെയുമായി
ഇടപഴകി കൊണ്ടിരിക്കുമ്പോൾ കൈ വരുന്നു എന്ന സത്യവും കൂടി മനസ്സിലാക്കിയപ്പോൾ ,
ഈ ബൂലോഗ മിത്രങ്ങളെയെല്ലാം എന്റെ മികച്ച ഒരു ജീവിത സമ്പാദ്യത്തിന്റെ ഭാഗമാക്കി  , ഒരിക്കലും പിൻ വലിക്കാത്ത 'ഫിക്സഡ് ഡെപ്പോസിറ്റ് 'പോലെ കാലാകാലം പുതുക്കിയും , മാറ്റി നിക്ഷേപിച്ചും അന്ന് മുതൽ ഇന്ന് വരെ ഒരു നിധി കുംഭം കണക്കെ കൊണ്ട് നടക്കുകയാണ് ഞാൻ.

പിന്നീട് നാട്ടിൽ ചെല്ലുമ്പോഴെക്കെ വലുതും ചെറുതുമയ നാലഞ്ച് ബൂ‍ലോക / സൈബർ  മീറ്റുകൾ / ഈറ്റുകൾ വഴിയൊക്കെ ഈ സൗഹൃദങ്ങൾ വീണ്ടും വീണ്ടും വർദ്ധിപ്പിച്ച് ഊട്ടിയുറപ്പിച്ചു...!

കേരളത്തിലെ ഏറ്റവും കൂടുതൽ ബൂലോകരുള്ളത് ഞങ്ങളുടെ ജില്ലയിലായത് കൊണ്ട് വെക്കേഷൻ കാലങ്ങളിൽ പല 'പ്രവാസി മല്ലു ബ്ലോഗ്ഗേഴ്സിനേ'യും കണ്ട് മുട്ടി എന്റെ മിത്ര വലയത്തിൽ അണി ചേർത്തു..

ചാരപ്പണിയുടെ ഗൂഡ തന്ത്രങ്ങൾ ചിലവ അറിയാവുന്നത് കാരണം
ഔദ്യോഗികപരമായും ,  വ്യക്തിപരമായും മറഞ്ഞിരിക്കുന്ന പല പല എമണ്ടൻ
ബൂലോഗരേയും , ബൂലോഗ റാണിമാരായ ബ്ലോഗിണിമാരെയുമൊക്കെ പോയി നേരിട്ട്
കണ്ട് പരിചയപ്പെട്ടു , ശേഷം ചിലപ്പോഴൊക്കെ ഒത്തുകൂടി , വിരുന്നുണ്ട് പള്ള നിറച്ചു ...!

സ്വന്തം പേരിലും , മറു പേരിലും , നേരിട്ടും , മറഞ്ഞിരുന്നും ആത്മാവിഷ്ക്കാരം നടത്തുന്ന അനേകം ബൂലോഗർ...
കഥകളും , കവിതകളും , കാർട്ടൂൺ ക്യാരിക്കേച്ചറുകളും , പാചക കുറിപ്പുകളും , സിനിമാ വിശകലനങ്ങളും , സംഗീത ആവിഷ്കാരങ്ങളും , ഹൈക്കുകളും , ഫോട്ടോഗ്രാഫികളും, വിജ്ഞാന കുറിപ്പുകളും , സാങ്കേതിക വിവരങ്ങളും മുതൽ പല പല പുത്തൻ അറിവിന്റെ സ്രോതസ്സുകളാൽ ..., തങ്ങളുടെ ബൂലോഗ തട്ടകം മോടി പിടിപ്പിച്ച് കൊണ്ടിരിക്കുന്ന ഒന്നോ , അതിലധികമോ ബ്ലോഗുകളുള്ള അനേകർ...

പത്ത് കൊല്ലം മുമ്പ് തുടക്കത്തിൽ വെറും അമ്പതോളം ബ്ലോഗുകളുണ്ടായിരുന്ന ‘മലയാള ബ്ലോഗുലകം‘ , ഇന്ന് അമ്പതിനായിരത്തിൽ  മേലെ സജീവ സൈബർ തട്ടകങ്ങളാൽ ഇന്ന് സമ്പന്നമാണ് ...!

കൂടാതെ ഇവരെയെല്ലാം വായിച്ചും കണ്ടും , കേട്ടും , ആസ്വദിച്ചും ഇതിന്റെയൊക്കെ നൂറിരട്ടി ആളുകൾ വേറേയും ഈ സൈബർ ഇടങ്ങളിൽ മേഞ്ഞു നടക്കുന്നുണ്ട് പോലും...

ദാ ..വന്നൂ...ദേ പോയി എന്ന പോലുളള ബൂലോഗർ തൊട്ട് ,
തികച്ചും വ്യക്തിപരമായ കാരണങ്ങളാൽ തൽക്കാലം ബ്ലോഗുലകത്തുനിന്നും
വിട്ടു നിൽക്കുന്നവരടക്കം , ബ്ലോഗ് സൈറ്റുകളിൽ നിന്നും വിട്ടുമാറി , മറ്റ് സോഷ്യൽ
മീഡിയ സൈറ്റുകളിൽ അഭിരമിക്കുന്നവർ വരെ , ബ്ലോഗില്ലെങ്കിലും മറ്റുള്ള സൈബർ
സൈറ്റുകളിൽ അവരവരുടെ പാടവങ്ങൾ തെളിയിക്കുന്ന അനേകായിരം പേർ വിലസി കൊണ്ടിരിക്കുന്ന ഒരു ഇടമായി മാറി കഴിഞ്ഞിരിക്കുകയാണ് ...
ഇന്ന് മലയാളത്തിന്റെ ‘ സ്വന്തം ഡിജിറ്റൽ മാധ്യമ ലോകം...!‘

“ഇന്ന് മലയാളികൾ  ഒന്നിച്ച് വെറുതെ കുത്തിയിരുന്ന്  മാത്രം , തങ്ങളുടെ  പ്രതികരണ ശേഷികൾ  പ്രകടിപ്പിക്കുന്ന ഒരേ ഒരു ഇടം ..!“

ഒരു പക്ഷെ നിങ്ങളോരോരുത്തരുടേയും പോലെ ഇത്രയും സ്നേഹ സമ്പന്നരായ മിത്രങ്ങൾ എനിക്കില്ലായിരുന്നുവെങ്കിൽ വെറും ഒന്ന് രണ്ട്  കൊല്ലം ചുമ്മാ പിടിച്ച് നിന്ന് , എന്റെ  ബൂലോക തട്ടകമായ  ഈ ‘ബിലാത്തി പട്ടണം’ അടച്ച് പൂട്ടി , ഇവിടത്തെ ഏതെങ്കിലും യൂറോപ്പ്യൻ ഗെഡിച്ചികളുമായി ‘ട്ടായം‘ കളിച്ച് ബാക്കിയുണ്ടാകുന്ന ജീവിതം അടിച്ച് പൊളിച്ച് തീർത്തേനെ ...!
ഇപ്പോളെന്തായി ...
ഒഴിവുള്ളപ്പോഴൊക്കെ വീടിനുള്ളിൽ കണികാണാൻ പോലും പറ്റാത്ത എന്നെ ,
കുറ്റിയിൽ കെട്ടിയിട്ട പോലെ സൈബർ ലോക വലയത്തിനുള്ളിൽ പെട്ട് , വീട്ടിനുള്ളിൽ
എവിടെയെങ്കിലും കൂനിപ്പിടിച്ചിരിക്കുന്നത് കാണാം ...!
എന്റെ കെട്ട്യോളുടേയും , കുട്ട്യോളുടേയും
പ്രാർത്ഥനകൾ നിങ്ങളേവർക്കും , ഒപ്പം എന്റെ
നല്ലവരായ വായനക്കാർക്കും ശരിക്കും ഏറ്റത് കൊണ്ട്
തന്നെയാണ് ഇക്കാര്യം സംഭവിച്ചതും , ഞാൻ  വീണ്ടും വീണ്ടും നിങ്ങളോരുത്തരേയും  തൻ കാര്യം പറഞ്ഞും ,  ലാത്തിയടിച്ചും , സല്ലപിച്ചും , ഇങ്ങിനെ ശല്ല്യം ചെയ്ത് കൊണ്ടിരിക്കുന്നത്...!

ബ്ലോഗുലകത്തിലെ
പിന്നിട്ട  ആറു വർഷങ്ങൾ...!
ഇനിയും ഈ പണ്ടാരം എത്ര കാലം
ഇതുപോൽ ഉണ്ടാകുമോ  ആവോ അല്ലേ?

ഇതുവരെ എനിക്ക് തന്ന വായനകൾക്ക് ,
 പ്രോത്സാഹനങ്ങൾക്ക് , ഉപദേശങ്ങൾക്ക്
ഏവർക്കും  ആത്മാർത്ഥമായി കൃതജ്ഞത  രേഖപ്പെടുത്തികൊള്ളുന്നൂ ...
ഒരുപാടൊരുപാട് നന്ദി. ..!

മുൻ വാർഷിക കുറിപ്പുകൾ :-



 ഒന്നാം വാർഷികം
 ബിലാത്തിപട്ടണം ഒരു മായക്കാഴ്ച്ച ... !

രണ്ടാം വാർഷികം 
 ഒരു പ്രണയത്തിൻ വർണ്ണപ്പകിട്ടുകൾ ...! 

മൂന്നാം വാർഷികം
 മാജിക്കിന്റെ ഒരു വിസ്മയ ലോകം ... !

നാലാം വാർഷികം
ബ്ലോഗ്ഗിങ്ങ് ആഡിക് ഷനും ഇന്റെർനെറ്റ് അടിമത്വവും ...!

അഞ്ചാം വാർഷികം
ഭൂമിമലയാളത്തിലെ ബൂലോകവും പിന്നെ ഞാനും ... !


47 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

ദേ...ചുമ്മാ ..ഒരു വാർഷിക പോസ്റ്റ്

നമത് ,കാളിയംബി,വായാടി, കൊല്ലേരി , നന്ദന ,
ചേർക്കോണം , പല്ലക്ക്, മുത്തപ്പൻ , ചെറുത് ,...അങ്ങിനെ
യങ്ങിനെ ധാരാളം ബൂലോക തട്ടകങ്ങൾ നാം സന്ദർശിക്കാറുണ്ട്....

പക്ഷേ ഇത്തരം നിരവധി തട്ടക മുതലാളിമാരും ,
മുതലാളിച്ചികളുമായ മധു , ശ്രീരാഗ്, നസുറുധീൻ, കാവ്യ,
മേഘ സുനിൽ, പാർവ്വതി, ജിജു ജേക്കബ്, മീരാ ഹുസൈൻ,
മനു ജോസഫ്, മെഹ്രാലി, ഉണ്ണിക്കുട്ടൻ, കെ.ബി.തിലകൻ, ടി.രഘു.,
ജോസഫ്.പി.ടി, ഉഷാ നായർ. സൈനബ എന്നീ നിരവധി പേരെ നമ്മൾക്കാർക്കും
നേരിട്ട് പരിചയമുണ്ടാകില്ല....!

ഇങ്ങിനെ അനേകം പേർ നേരിട്ട് / കാണാമറയത്തിരുന്ന്
വായിക്കുകയും ,എഴുതുകയുമൊക്കെ ചെയ്യുന്ന സൈബർ
ഇടങ്ങളായ വെബ് തട്ടകങ്ങൾ / ഓൺ-ലൈൻ സൈറ്റ് / ജേർണലുകൾ
ഇന്ന് മലയാളത്തിൽ ഉണ്ട്..
.
ഈ തരത്തിൽ ആശയ വിനിമയ ആവിഷ്കാരങ്ങൾ
ചെയ്യുന്നവരെയാണ് ബ്ലൊഗ്ഗേഴ്സ് എന്ന് വിളിക്കുന്നത് എന്നറിയാമല്ലോ.
മലയാള ഭാഷയിൽ അഭിരമിക്കുന്ന നേരിട്ട് കാണൂന്നവരും,
ഒളിവിൽ കഴിയുന്ന ഇത്തരം പലരുമായി പരിചയം പങ്കിടാൻ
ആയതിലും, എന്റെ മിത്രങ്ങളാക്കിയതിലും എനിക്ക് അതിയായ സന്തോഷമുണ്ട്.

എന്തു ചെയ്യാം പലർക്കും ഫോട്ടൊ
പരിചയപ്പെടുത്തലുകൾ ഇഷ്ട്ടമില്ല കേട്ടൊ

mini//മിനി said...

ഓർമയുണ്ടോ ഈ മുഖം? പണ്ട് കണ്ണൂരിൽ വെച്ച് നമ്മൾ കണ്ടുമുട്ടിയത്? ഞാനിപ്പോഴും ഇവിടെയൊക്കെ ചുറ്റിത്തിരിയുന്നുണ്ട്. ഒരു പുസ്തകം ഇറങ്ങി; ഇനിയും പുസ്തകമിറക്കാനുള്ള തിരക്കിലാണ്.

ജീവി കരിവെള്ളൂർ said...

മുന്നോട്ടങ്ങനെ മുന്നോട്ട്‌

ajith said...

വായാടിയുടെ ഒരു ബ്ലോഗില്‍ വച്ചാണ് ബിലാത്തിപട്ടണം മുരളിമുകുന്ദന്റെ ഒരു കമന്റ് കാണുന്നത്. മുഖം മുഴുവന്‍ കാണിക്കാത്ത ഒരു പ്രൊഫൈല്‍ പിക്ചറും. എന്നാല്‍ ഇദ്ദേഹത്തെ ഒന്ന് അറിയണമല്ലോ. പ്രൊഫൈല്‍ നോക്കിയപ്പോള്‍ വല്യ കൊമ്പത്തെ ആളാണല്ലോ, നമ്മുടെ കൊച്ചുബ്ലോഗിലൊക്കെ വരുമോ എന്ന് ആത്മഗതിച്ചു, സത്യം. പക്ഷെ എന്റെ അടുത്ത പോസ്റ്റില്‍ ഇതാ കിടക്കുന്നു മാന്ത്രികനായ ചാരന്റെ ഒരു അഭിപ്രായം. എനിക്ക് വളരെ സന്തോഷമായി. അന്നുതൊട്ടിന്നുവരെ എന്റെ എല്ലാ പോസ്റ്റിലും ഈ മാന്ത്രികവാക്കുകള്‍ കമന്റ് ബോക്സില്‍ കാണാതിരുന്നിട്ടില്ല. ഒന്ന് നേരില്‍ കാണനമെന്നുണ്ടെങ്കിലും തൊമ്മന്‍ മുറുകുമ്പോള്‍ ചാണ്ടി അയയും എന്ന് പറഞ്ഞപോലെ നമ്മുടെ അവധിക്കാലം ഒരിക്കലും ഒരുമിച്ച് വന്നിട്ടില്ലല്ലോ. സാരമില്ല, ഒരു രാവ് കൊണ്ടൊന്നും നേരം വെളുക്കുകയില്ല!!

Sudheer Das said...

ബിലാത്തിപട്ടണത്തിലെ മുരളീമുകുന്ദന്‍ ചേട്ടന്റെ ലോകം മുഴുവന്‍ പരന്നുകിടക്കുന്ന സൗഹൃദവലയത്തിലെ ഒരു ചെറുകണ്ണിയാകാന്‍ കഴിഞ്ഞതില്‍ എനിക്കും അഭിമാനം തോന്നുന്നു. അഭിനന്ദിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും മടി കാണിക്കുന്ന മലയാളികള്‍ക്കിടയില്‍ മുരളിചേട്ടന്‍ വേറിട്ടുനില്‍ക്കുന്നു. നന്ദി മുകുന്ദന്‍ ചേട്ടാ... സൗഹൃദത്തിന്റെ ഒരു പൂച്ചെണ്ട്, എനിക്കുനേരെയും, നീട്ടിയതിന്. വാര്‍ഷികകുറിപ്പ് നന്നായി. ആശംസകള്‍.

vettathan said...

ശരിയാണ്. നേരില്‍ കാണാതെയാണെങ്കിലും സൌഹൃദങ്ങളുടെ ശക്തമായ ഒരു കണ്ണിയാണ് ബ്ലോഗുലകം പ്രദാനം ചെയ്യുന്നത്. സൌഹൃദങ്ങള്‍ സുദൃഢം നിലനില്‍ക്കട്ടെ.

പട്ടേപ്പാടം റാംജി said...

അഞ്ച് കൊല്ലത്തിൽ മേലെ ഒരാൾ മറ്റൊരാളുമായി നേരിട്ട് കണാതെയോ , കേൾക്കാതെയോ പോലും , സ്ഥിരമായില്ലെങ്കിലും , ഇടക്കൊക്കെ നല്ല കമ്മ്യൂണിക്കേഷൻ നടത്തുകയാണേൽ അവരുമായിട്ട് ആ മറ്റൊരാൾക്ക് ഒരു ദൃഡമായ ബന്ധം സ്ഥാപിക്കുവാൻ പറ്റുമെന്നാണ് പഠനങ്ങൾ പറയുന്നത്.

കൃത്യമായി വാര്ഷികപോസ്ടുകളിലൂടെ ബ്ലോഗിനെക്കുറിച്ച് അവലോകനം നടത്തിക്കൊണ്ടിരിക്കുന്നത് പലതും ഓര്‍ത്തെടുക്കാന്‍ പ്രയോജനപ്പെടുന്നു. മുരളിയേട്ടന്‍ പറഞ്ഞത് പോലെ മറ്റൊരിടത്ത് നിന്നും കിട്ടാത്ത ഒരാഹ്ലാദം ഇവിടെ ലഭിക്കുന്നു എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. പെട്ടെന്നൊന്നും അവസാനിച്ചു പോകുന്നതല്ല ഈ സാമ്രാജ്യം എന്ന് തോന്നുന്നു.

ബൈജു മണിയങ്കാല said...

അതെ അജിത്ഭായ് പറഞ്ഞത് വളരെ സത്യം
നിങ്ങൾ ശരിക്കും മനസ്സിന്റെ മാന്ത്രികനാണ് മുരളിഭായ്
ആശംസകൾ മുരളിഭായ്
ആ ബ്ലോഗ്‌ സിമ്പ്ലി ഫൈഡ് കലക്കി ഹ ഹാ ഒത്തിരി ആസ്വദിച്ചു

Pheonix said...

എങ്ങിനെയോ ഭൂലോകത്ത് കണ്ട ഐഡി. അതില്‍ തോന്നിയ താല്‍പര്യങ്ങള്‍ പോസ്റ്റുകള്‍ പിന്തുടര്‍ന്ന്. ചിലത് മാത്രം സമയക്കുറവു കൊണ്ട്. ഭൂലോകത്തെ ഓര്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മവരുന്ന പേരുകളില്‍ ഒന്ന് താങ്കളുടെതാണ്. നന്മകള്‍.

ചന്തു നായർ said...

നേരിൽ കണ്ടിട്ടില്ലാ...എങ്കിലും എന്റെ സ്വന്തം അനിയനെപ്പോലെ,എഴുതാൻ പ്രേരിപ്പിച്ചും,എഴുത്തിനെപുകഴ്തിയും,എന്നോടൊപ്പം എന്നുമുണ്ടീ നല്ല ചാരൻ.... കാണന്ം എന്നുണ്ട്... താങ്കളൂടെ രചനകളെ ഇരുകയ്യും നീട്ടി സ്വീകരിക്കാറുമുണ്ട്...തുടരുക...വാർഷികാശംസകൾ

ബഷീർ said...

ചുമ്മാതായില്ല ഈ വാർഷിക പോസ്റ്റും. നന്നായി.. ബിലാത്തിപട്ടണത്തിന്റെ പോസ്റ്റുകളും ഒപ്പം ബിലാത്തിയുടെ കമന്റുകളും ശ്രദ്ധേയമാണ്.. ആശംസകൾ

Cartoonist said...

മുരളി സൂചിപ്പിച്ച ആ പൂച്ചക്കണ്ണൻ ഞാനല്ല, അല്ല ..ല്ല :)

Cartoonist said...

മുരളി സൂചിപ്പിച്ച ആ പൂച്ചക്കണ്ണൻ ഞാനല്ല, അല്ല ..ല്ല :)

Junaiths said...

toing :)

Cv Thankappan said...

ബൂലോഗം വഴി പരിചയമുണ്ടായിരുന്നുവെങ്കിലും മകളുടെ വിവാഹത്തിനാണ് നേരിട്ടുകാണാനും ബന്ധം പുതുക്കാനും അവസരം ലഭിച്ചത്.പിന്നെ കൊടകരക്കാരന്‍റെ "കൊടകരപുരാണം" എന്ന പുസ്തകപ്രകാശനച്ചടങ്ങിനോടനുബന്ധിച്ചും കാണാനിടയായി.എപ്പോഴും ചുണ്ടില്‍ തങ്ങിനില്‍ക്കുന്ന സൌഹൃദത്തിന്‍റെയും,സ്നേഹത്തിന്‍റെയും പുഞ്ചിരി മനസ്സില്‍ വിരിഞ്ഞുനില്‍ക്കുന്നു.......
വാര്‍ഷിക പോസ്റ്റ് നന്നായി.
എല്ലാവിധ ആശംസകളും നേരുന്നു.

ചിന്താക്രാന്തൻ said...

പൂച്ചെടികളും ഫല വൃക്ഷങ്ങളും തഴച്ചുവളരട്ടെ ആശംസകള്‍

കൊച്ചു കൊച്ചീച്ചി said...

ഇതെന്തേ ഇതുവരെ വരാഞ്ഞത് എന്നു കരുതിയിരിക്കുകയായിരുന്നു (തൃശ്ശൂര്‍ ബ്ലോഗ് മീറ്റിനെപ്പറ്റി ഒരു പോസ്റ്റ്). ഇപ്പ ഹാപ്പിയായി.

അപ്പോ ബ്ലോഗ് സൌഹൃദാശംസകള്‍!

സിയാഫ് അബ്ദുള്‍ഖാദര്‍ said...

കൊള്ളാം ,ഇനിയും ഏറെക്കാലം ലോകമുള്ളിടത്തോളം ,നിലനില്‍ക്കട്ടെ ഈ പൂന്തോട്ടം ...

കുഞ്ഞൂസ് (Kunjuss) said...

വാർഷികാശംസകൾ ബിലാത്തിപ്പട്ടണത്തിന് .... !
സ്നേഹാശംസകൾ പ്രിയ സുഹൃത്തിന് .... !

pradeep nandanam said...

എല്ലാ ആശംസകളും..

Anonymous said...

കൂടാതെ ഇവരെയെല്ലാം വായിച്ചും കണ്ടും , കേട്ടും , ആസ്വദിച്ചും ഇതിന്റെയൊക്കെ നൂറിരട്ടി ആളുകൾ വേറേയും ഈ സൈബർ ഇടങ്ങളിൽ മേഞ്ഞു നടക്കുന്നുണ്ട് പോലും... :-D

6വര്‍ഷം തികച്ച ബിലാത്തിപ്പട്ടണത്തിനും മുരളിയേട്ടനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.!!!

വിനുവേട്ടന്‍ said...

അങ്ങനെ ആറു വയസ്സായി അല്ലേ ഞങ്ങളുടെ ചുള്ളാ...?

പിന്നെ ഫോട്ടോകളിലൊന്നിൽ അടുത്ത്‌ നിൽക്കുന്നത്‌ നമ്മുടെ കൊല്ലേരിയല്ലേ മുരളിഭായ്‌? വിശാൽജിയോടൊപ്പമുള്ള ഫോട്ടോയിൽ?

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട മിനി ടീച്ചർ,നന്ദി. ഓർമ്മയുണ്ടോന്നോ..,എങ്ങിനെ മറക്കാന ബൂലോകത്തിലെ കോമഡി തില്ലാനകളുടെ രാജാത്തിയായ ഈ ടീച്ചറേ...

പ്രിയമുള്ള ഗോവിന്ദരാജ് ,നന്ദി. നിങ്ങളോരോരുത്തരും ഇങ്ങിനെ ഉന്തി തള്ളി വിടുന്നതുകൊണ്ടാണ് ഈ കോട്ടം തട്ടതെയുള്ള പ്രയാണം കേട്ടൊ ഭായ്.

പ്രിയപ്പെട്ട അജിത് ഭായ് ,നന്ദി.ആഗോള ബൂലോക പ്രശസ്തനായ അജിത് ഭായ് ഇത് പോലെ സന്തോഷ വാക്കുകൾ അർപ്പിക്കുമ്പോൾ ഏത് ബൂലോർകർക്കാണ് അല്ലേ എനർജി ലഭിക്കാത്തത്...!
പിന്നെ ഒരു രാവിനെ നമുക്ക് വേണ്ടിയൊന്ന് വെലിപ്പിക്കണം കേട്ടൊ ഭായ്.

പ്രിയമുള്ള സുധീർ ഭായ്,നന്ദി.എനിക്ക് നേരെ തിരിച്ചാണ് ഭായ് ... നിങ്ങളെപ്പോലെയുള്ള നല്ല കാലിബറുള്ളവരൊക്കെ എന്റെ മിത്രങ്ങളാണെന്ന് പറയുമ്പോൾ...!

പ്രിയപ്പെട്ട വെട്ടത്താൻ ജോർജ് സർ,നന്ദി. തീർച്ചയായും ശരിയാണ് സുദൃഢമായ സൌഹൃദങ്ങളുടെ ഇടം തന്നേയാണ് നമ്മുടെയൊക്കെ ഈ പ്രിയപ്പെട്ട ബ്ലോഗുലകം..!

പ്രിയമുള്ള റാംജി ഭായ് ,നന്ദി. അത് തന്നെയാണ് ഭായ് ,മറ്റൊരിടത്തും നിന്നും കിട്ടാത്ത ഒരു ആനന്ദവും മറ്റും നമുക്ക് പരസ്പരം ബൂലോഗരിൽ നിന്നും കൈ മാറുവാൻ സാധിക്കുന്നു..!

പ്രിയപ്പെട്ട ബൈജു,നന്ദി.ആ ബ്ലോഗ് ക്യാരിക്കേച്ചർ ശരിക്കും അർത്ഥവത്തായത് തന്നേയാണ് കേട്ടൊ ഭായ്.

പ്രിയമുള്ള ഫീനിക്സ് പക്ഷി, നന്ദി. നിങ്ങളെപ്പൊളെയുള്ള സ്നേഹമുള്ള വായനക്കാർ തന്നെയാണ് പലപ്പോഴും ചിറകൊടിഞ്ഞ് വീണിട്ടും ഒരു ഫീനിക്സ് പക്ഷിയേ പോൽ വീണ്ടും ഞങ്ങൾ ഉയർത്തെഴുന്നേൽക്കുന്നത് ..കെട്ടൊ ഭായ്

Echmukutty said...

ഒത്തിരി ഇഷ്ടപ്പെട്ടു മുരളീഭായ് ഈ വാര്‍ഷിക പോസ്റ്റ്..

ഇതുവരെ നേരില്‍ കാണാന്‍ കഴിഞ്ഞില്ലല്ലോ എന്ന സങ്കടം ഉണ്ട്.. എല്ലാ നന്മകളും മുരളീഭായ്ക്കും ബിലാത്തിപട്ടണത്തിനും ഉണ്ടാകട്ടെ..

വീകെ said...

ലണ്ടനിൽ മണ്ടനാം ബ്ലോഗറെ കാണുവാൻ
ഞാനേറെ മോഹിച്ചൊരുനാൾ ചെന്നുനിന്നു
പൊന്നമ്പലനടയിലെ ഹാളിനു മുന്നിലന്ന്.
ആളൊരു മാന്ത്രികനെന്നറിവിൽ ഞാനേറെ
പേടിയോടെ കാക്കയോ പൂച്ചയോ ആക്കി-
ടാതെന്ന് മനോമുകര പ്രാർത്ഥനയോടെ.
കണ്ടതും പുഞ്ചിരിയോടെ തെളിഞ്ഞൊരു നോ ട്ടം പിന്നൊരു ചോദ്യം,ആരുവാ ഈ ചുള്ളൻ.?
ഞാനൊന്നു പമ്മിയിട്ടോതി ഞാനാണ് ഞാൻ.. ഞാൻ..

പഞ്ചവത്സരാശംസകൾ....

ഫൈസല്‍ ബാബു said...

നേരിട്ട് കാണാന്‍ ആഗ്രഹിക്കുന്ന കുറച്ചു പേരില്‍ ആദ്യ ലിസ്റ്റില്‍ ഉള്ള ഒരാളാണ് ഈ ബിലാത്തി :) ,,,,ഒരു നാള്‍ ആ ആഗ്രഹം സഫലീകരിക്കും എന്ന പ്രതീക്ഷയില്‍ ഞാനും കാത്തിരിക്കുന്നു .. ബിലാത്തി ഇനിയും മുന്നോട്ടു തന്നെ പോവട്ടെ !! .

ManzoorAluvila said...

ബ്ബ്ളോഗ് എഴുത്തിന്‌ ഊർജം പകരുന്ന പോസ്റ്റ്..ആശംസകൾ മുരളിയേട്ടാ..

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ചന്തുവേട്ടാ ,നന്ദി.നിങ്ങളെ പോലെയുള്ള സകല കലാവല്ലഭന്മായായ സഹോദരന്മാരുടെയൊക്കെ ആശീർവാദങ്ങൾ തന്നേയാണ് എന്നെ ബൂലോകത്ത് ഇതുപോലെ പിടിച്ച് നിൽക്കുവാൻ സഹായിച്ച ഹേതു ..കേട്ടൊ ഭായ്.

പ്രിയമുള്ള ബഷീർ ഭായ് ,നന്ദി.ഈ ഇഷ്ട്ടപ്പെടലുകൾക്ക് ഒത്തിരി സന്തോഷം കേട്ടൊ ഭായ്.

പ്രിയപ്പെട്ട കാർട്ടൂണിസ്റ്റ് സജീവ് ഭായ് , നന്ദി.സജീവ് ഭായ് ഒരിക്കലുമല്ല , ഞാൻ ഉദ്ദേശിച്ചത് പെൺ പൂച്ചക്കണ്ണാണ് കേട്ടൊ ഭായ്.

പ്രിയമുള്ള തങ്കപ്പൻ സർ, ഇത്തവണ കല്ല്യാണ തിരക്കിലും , പ്രകാശന വേളയിലുമൊന്നും വിശദമായി വിശേഷങ്ങൾ കൈമാറുവാൻ സാധിക്കാത്തത് നമുക്ക് അടുത്ത മീറ്റ്ല് പരിഹരിക്കാം അല്ലേ ഭായ്.

പ്രിയപ്പെട്ട ജൂനിയാത് ഭായ് ,നന്ദി. ഈ സന്തോഷ ശബ്ദം വരവ് വെച്ചിരിക്കുന്നു കേട്ടൊ ഭായ്.

പ്രിയമുള്ള ചിന്താക്രാന്തൻ ,നന്ദി.നനയും ,പരിപാലനവുമൊക്കെയായി ഇതെല്ലാം പരിരക്ഷിച്ച് തഴച്ച് വളർത്താൻ ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്റെ ഭായ്.

പ്രിയപ്പെട്ട കൊച്ച്കൊച്ചീച്ചി, നന്ദി. കുറെ നാളായി മിസ് ചെയ്തിരുന്ന ഈ സൌഹൃദാശംസകള്‍ കിട്ടിയപ്പോൾ ഒരു വല്ലാത്ത സന്തോഷം കൈ വന്നു കേട്ടൊ ഭായ്.

പ്രിയമുള്ള സിയാഫ് ഭായ്,നന്ദി.ഈ അനുഗ്രഹഹൺഗൾക്കും ആശീവാദങ്ങൾക്കും ഒത്തിരി സന്തോഷമുണ്ട് കേട്ടൊ ഭായ്

ലംബൻ said...

ലണ്ടന്‍ വരെ വന്നു നിങ്ങളെ കാണാന്‍ ആഗ്രഹം ഇല്ലഞ്ഞിട്ടല്ല.. അവരങ്ങോട്ടു കേറ്റാഞ്ഞിട്ടാ.. സത്യം.
ഞാന്‍ ആകെ ഒന്നോ രണ്ടോ ബ്ലോഗറെ മാത്രമേ നേരില്‍ കണ്ടിട്ടുള്ളൂ. പിന്നെ ബൂലോകം ഇങ്ങിനെ വിശാലമായി കിടക്കുവല്ലേ.. കറങ്ങിത്തിരിഞ്ഞ്‌ എന്നെങ്കിലും കാണാം..

mayflowers said...

മുരളിയേട്ടന്റെ സഹൃദയത്വം ആ പോസ്റ്റുകൾ വായിച്ചാലറിയാം..
ഇനിയുമിനിയും ദീർഘ നാൾ ഇവിടെ വാഴാനിട വരട്ടെ..
എല്ലാവിധ ആശംസകളും.

അംജിത് said...

മുരളിയേട്ടാ .. ഞാനിപ്പോള്‍ വല്ലപ്പോഴും വരുന്ന ഒരു വിരുന്നുകാരനായിരിയ്ക്കുന്നു . വാര്‍ഷികത്തിന്റെ സദ്യ ഉണാന്‍ എന്തായാലും എത്തിയിട്ടുണ്ട് . ബൂലോകചിരഞ്ജീവിയായി വാഴാന്‍ നല്-വാഴ്ത്തുക്കള്‍ :-)

jayanEvoor said...

ഞാനിപ്പോൾ സ്പോർട്ട്സിലാ...
ഓട്ടം ആണ് ഐറ്റം.
അതുകൊണ്ട് ബൂലോകത്തും, മീറ്റുകളിലും എത്താനാവുന്നില്ല.
ഓട്ടം നിർത്തി ഈ വഴി വരാനുള്ള ശ്രമത്തിലാണ്.
ബിലാത്തിച്ചേട്ടാ ജോർ!

© Mubi said...

പേര് വിളിച്ച് തൊട്ടടുത്ത്‌ നിന്ന് പറയുന്നത് പോലെയേ തോന്നൂ മുരളിയേട്ടന്റെ ഓരോ കമന്റും... ബിലാത്തിപട്ടണത്തിനും, മുരളിയേട്ടനും ആശംസകള്‍.... സ്നേഹപൂര്‍വ്വം

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട കുഞ്ഞൂസ് മേം, നന്ദി. വാർഷികാശംസകൾക്കൊപ്പം സ്നേഹാശംസകളും നേർന്ന എന്റെ ഈ നല്ല മിത്രത്തിന്റെ വാക്കുകൾ സന്തോഷം പകരുന്നൂ...!

പ്രിയമുള്ള പ്രദീപ് നന്ദനത്തിന് ഈ ആശംസകൾ അർപ്പിച്ചതിന് ഒത്തിരി നന്ദി കേട്ടൊ ഭായ്...

പ്രിയപ്പെട്ട ഋതു,നന്ദി. അതെ ഇതുപോൽ ആറ് വർഷമായി ബൂലോകം മുഴുവൻ മേഞ്ഞ് നടന്നതുകൊണ്ടാണ്, എനിക്ക് നിങ്ങളെ പോലെയുള്ള ഒരു പാട് മിത്രങ്ങളെ കിട്ടിയത് കേട്ടൊ ഋതു.

പ്രിയമുള്ള വിനുവേട്ടന് , നന്ദി. അതെ അത് തന്നെയാണ് നമ്മുടെ പ്രിയപ്പെട്ട കൊല്ലേരി തറവാട്ടുടമ.., പിന്നെ ഹോളിഡേയ്സ് അടിച്ച് പൊളിച്ചില്ലേ വിനുവേട്ടാ‍ാ‍ാ‍ാ

പ്രിയപ്പെട്ട എച്മു,നന്ദി. നമ്മൾ തമ്മിൽ ജാതക പൊരുത്തമില്ല എന്നാണ് തോന്നുന്നത് ,അതുകൊണ്ടാണ് നേരിട്ട് കണ്ട് മുട്ടാത്തത്.പിന്നെ ടി.വി.സ്റ്റാറും കൂടിയായതിന് അഭിനന്ദനങ്ങൾ..!

പ്രിയമുള്ള അശോകൻ ഭായ്,നന്ദി. അങ്ങനെ സസ്പെസ് ത്രില്ലറുകളുടെ ബൂലോക രജയിതാവായ തനി ചുള്ളനായ അശൊക് ഭായിയേയും നേരിട്ട് കണ്ട് പരിചയപ്പെടുവാൻ സാധിച്ചു...!

പ്രിയപ്പെട്ട ഫൈസൽ ഭായ്,നന്ദി.സെയിം പിച്ച് ...,ഞാനും ഭായിയെ നേരിട്ട് കാണുവാൻ കൊതിച്ച് നടക്കുക തന്നെയാണ് കേട്ടൊ ഭായ്.

പ്രിയമുള്ള മൻസൂർ ഭായ്,നന്ദി. നമ്മുടെയെല്ലാം ഓരോരൊ പോസ്റ്റുകളും തമ്മിൽ തമ്മിൽ ഊർജ്ജം പകർന്ന് കൈ മാരുന്നത് തന്നെയാണ് അല്ലേ ഭായ്.

പ്രിയപ്പെട്ട ശ്രീജിത്ത് ഭായ്,നന്ദി. ലണ്ടനിൽ എല്ലാ മണ്ടന്മാരേയും കയറ്റുമല്ലോ..എന്നിട്ടെന്താണാവോ,ഹും നമ്മൾ എന്നെങ്കിലും കറങ്ങി തിരിഞ്ഞ് കണ്ടുമുട്ടും ..കേട്ടൊ ഭായ് !

drpmalankot said...


വായിച്ചു. അഭിനന്ദനങ്ങൾ. ആശംസകൾ.

Pradeep Kumar said...

ബ്ളോഗ് എഴുത്ത് തുടങ്ങിയ കാലത്ത് നമ്മുടെയൊക്കെ കുഞ്ഞ് ബ്ളോഗുകളിൽ വരാൻ സാധ്യതയില്ലാത്ത അത്ര ഉയരത്തിലുള്ള ആൾ എന്നു കരുതിയ വ്യക്തി ആദ്യമായി എന്റെ ബ്ളോഗിൽ വന്നതും, പിന്നീട് തുടർച്ചയായി എന്റെ ബ്ളോഗെഴുത്തിന് വഴി കാട്ടിയായതും, ജന്മസിദ്ധമായ മടി പ്രധാന കാരണവും, ജോലിത്തിരക്കെന്ന മുരട്ടു കാരണവുമായി ഞാൻ ബ്ളോഗിനെ ഒരു മൂലക്കിട്ടപ്പോൾ അവിടെയെത്തി വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്ന സ്നേഹപ്രകടനവുമൊക്കെ നന്ദിയോടെ സ്മരിക്കുന്നു....

പുതിയ കാലത്തിന്റെ എഴുത്ത് സൈബർ ഇടങ്ങളിലാണ്. മലയാളത്തിലുള്ള ബ്ളോഗെഴുത്തിനെ പരമാവധി നിരുത്സാഹപ്പെടുത്താൻ പല കോണുകളിൽ നിന്നും ബോധപൂർവ്വമായ ശ്രമങ്ങൾ നടന്നുവരുന്ന ഈ കാലത്ത്, തുടർച്ചയായി ബ്ളോഗെഴുതിക്കൊണ്ട് താങ്കൾ നടത്തുന്ന ശ്രമങ്ങൾ മലയാള ഭാഷക്കു നൽകുന്ന വലിയ സേവനമാണ്.....

ഇനിയും ഇനിയും ബിലാത്തിപ്പട്ടണത്തിൽ നന്മകൾ വിളയട്ടെ.....

ജിമ്മി ജോൺ said...

ആറാം വാർഷികം കെങ്കേമമാക്കിയല്ലോ ബിലാത്തിയേട്ടാ..

ആറും അറുപതും അറുനൂറും കടന്ന് മുന്നേറട്ടെ ഈ മാന്ത്രികന്റെ കുറിപ്പുകൾ..

ആശംസകളോടെ..

Anonymous said...

ഹായ് മുരളി, നല്ല ആർട്ടിക്കിൾ

ഓർക്കൂലേതിന് ശേഷം എന്റെ ഒരു ഫോട്ടൊ ഇവിടേയുമുണ്ടോ..?

വല്ലപ്പോഴും എന്തെങ്കിലുമൊക്കെ എഴുതിയിട്ട് ബ്ലോഗിലെ പിന്നണിയിൽ നിൽക്കുന്ന ഞങ്ങളെയൊക്കെ പരിചയപ്പെടുത്തി നാറ്റിക്കരുത് , ഇതിൽ മിക്കവരുടേയും അടുത്തവർക്ക് പോലും അവർ ബ്ലോഗ് എഴുത്തുകാരാണെന്നറിയില്ല !

പിന്നെ നമ്മുടെ ഡോ; സുനിൽ കുമാറിന്റെ (https://www.facebook.com/drsunilkumar.melveettil ) ഫേസ് ബുക്കിൽ എഴിതിയിട്ടിരുന്ന കുറിപ്പുകളെല്ലാം കൂടി ‘ജീവിതത്തിലേക്ക് തിരിച്ച് വന്ന വഴി’ എന്ന ലേബലിൽ ദേശാഭിമാനി വാരികയിലും ,പിന്നീട് പുസ്തകമായും പ്രസിദ്ധീകരിക്കുവാനും തീരുമാനമായി

സ്നേഹത്തോടെ

കെ.പി.രഘു

Bipin said...

ആറു വർഷങ്ങൾ കൊണ്ട് ഇത്രയും സുഹൃത്തുക്കളെ കിട്ടി. ബൂലോഗം ഉള്ളത് വരെ തുടരൂ. ആശംസകൾ.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട മെയ്ഫ്ലവേഴ്സ്, നന്ദി.എല്ലാ ബൂലോഗരും നല്ല സഹൃദയത്വം ഉള്ളവർ തന്നെയാണ് ,അല്ലെങ്കിൽ അവർക്കൊന്നും എഴുതാനെ കഴിയില്ല കേട്ടൊ..

പ്രിയമുള്ള അംജിത്,നന്ദി.സിവിൽ സർവ്വീസ് പ്രിപറേഷന് ശേഷം എക്സാം കഴിയുന്ന വരെ ,ഇനി ബൂലോകത്ത് വിരുന്ന് മാത്രം വന്നാൽ മതി കേട്ടൊ ഭായ്.

പ്രിയപ്പെട്ട ഡോ: ജയൻ ഭായ്,നന്ദി.
ഭായിയുടെ ഇഷ്ട്ടവിഷയമായ സ്പോട്ട്സ് പോലെതന്നെയായി ഇപ്പോൾ ബൂലോഗവും അല്ലെ... ഓട്ടോം ചാട്ടോം...
റൺ ബേബി റൺ...!

പ്രിയമുള്ള മുബി ,നന്ദി. അതെ മുബി,എന്നെ സംബന്ധിച്ച് ബൂലോഗരോട് എഴുത്തിലൂടെ സല്ലാപം നടത്തുന്ന സന്തോഷം ഒന്ന് വേറെ തന്നെയാണ് കേട്ടൊ

പ്രിയപ്പെട്ട ഡോ: പ്രേം ഭായ്, നന്ദി.ഈ ആശീർവാദങ്ങൾക്ക് ഒത്തിരി സന്തോഷമുണ്ട് കേട്ടൊ സർ.

പ്രിയമുള്ള പ്രദീപ് മാഷെ,നന്ദി.ഒന്നോ രണ്ടോ പതിറ്റാണ്ടിനുള്ളിൽ വായനയും, എഴുത്തും സൈബർ ഇടങ്ങളിൽ ഒതുങ്ങും എന്നാണ് പറയുന്നത്. ബ്ലോഗുകൾ കാലാന്തരം നിലനിൽക്കുകയും ചെയ്യും.പിന്നെ നിങ്ങളേവരെ പോലെയുള്ള വെറും സാധാരണക്കാരൻ തന്നെയാണ് ഞാനും ,ലണ്ടനിൽ വന്ന് ഉയരത്തിലായവനെന്ന് അണ്ടരെസ്റ്റിറ്റിമേറ്റ് ചെയ്യരുത് പ്ലീസ്..!

പ്രിയപ്പെട്ട ജിമ്മി ഭായ്,നന്ദി.ഞാൻ തന്നെ എന്റെ 60 വരെ പിടിച്ച് നിൽക്കോന്ന് കണ്ടറിയേണ്ട സംഗതിയാണ് ഭായ്.

പ്രിയമുള്ള രഘു ഭായ്, നന്ദി.നിങ്ങളുടെയെല്ലാം വിവിധ ഡിപ്പാർട്ട്മെന്റിലെ പല ഉള്ളുകള്ളികളും ഞങ്ങളൊക്കെ നിങ്ങളുടെ ബ്ലോഗ്ഗിൽ കൂടിയാണല്ലോ അറിയുന്നത്..പിന്നണിയിൽ നിന്നായാലും ഇതുപോൽ എഴുതി കൊണ്ടിരിക്കുക...
പിന്നെ ഡോ; സുനിക്ക് എല്ലാ ഭാവുകങ്ങളും -ബെസ്റ്റ് സെല്ലറാകുവാൻ വകയുള്ള ബുക്കാവും അത്...!

jyo.mds said...

ശരിയാണ്.നേരിൽ കണ്ടിട്ടില്ലെങ്കിലും ഒരു ആത്മബന്ധം പലരുമായും നിലനിൽക്കുന്നു.simplified blogging ചിത്രം നന്നായി.ആശംസകൾ.

smitha adharsh said...

നിർത്തി വച്ച ബ്ലോഗ്‌ വീണ്ടും തുടങ്ങിയാലോ ഇന്നു ഞാൻ ആലോചിച്ചു. വായിച്ചു തീർന്നപ്പോൾ.

ponmalakkaran | പൊന്മളക്കാരന്‍ said...

ഒരു വെറും ഹായ്......

ponmalakkaran | പൊന്മളക്കാരന്‍ said...
This comment has been removed by the author.
Geetha said...

എവിടെയൊക്കെയോ ബ്ലോഗുകളിൽ കയറിവായിച്ചപ്പോൾ കണ്ടിരുന്നു ബിലാത്തിപട്ടണം.ഇതേതുസ്ഥലംന്നു ചിന്തിച്ചു. കഥക്ക് കമന്റു കണ്ടപ്പോൾ സാറിന്റെ ബ്ലോഗു തപ്പി. വലിയ ആളാണെന്നു പിടികിട്ടി. വൈകിവന്നുവെങ്കിലും എന്റെകൂടി എല്ലാവിധആശംസകളും .

Unknown said...

Thank you very much for adding my blogs link in this article. Regards Reji Stephenson www.digitaldimensions4u.com

സുധി അറയ്ക്കൽ said...

മുരളിച്ചേട്ടാ
റാംജിയേട്ടന്റെ കമന്റ്‌ മോഷ്ടിക്കുവാണേ.
"മറ്റൊരിടത്ത് നിന്നും കിട്ടാത്ത ഒരാഹ്ലാദം ഇവിടെ ലഭിക്കുന്നു എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. " വർഷങ്ങൾ ഫേസ്ബുക്കിൽ തലകുത്തി കുട്ട മറിഞ്ഞിട്ടും കിട്ടാത്ത ഒരു സുഖം ബ്ലോഗിൽ നിന്നും കിട്ടുന്നുണ്ട്‌.എന്തൊരു സുഖം.ഇറുക്കമുള്ള ഡ്രസ്‌ വലിച്ചൂരി കളഞ്ഞതു പോലെ ഫേസ്ബുക്ക്‌ ഞാൻ വിട്ടു.
കഴിഞ്ഞ 10-12വർഷത്തെ വായനകുടിശ്ശിഖ തീർക്കാൻ വാശി പോലെ വായിച്ചു കൂട്ടുകയാണു.

താങ്കൾ എന്റെ ബ്ലോഗിലും വന്നിരുന്നു.സത്യമായിട്ടും ഞാൻ ഞെട്ടിപ്പോയി കേട്ടോ.
ഇനി ഈ ലിങ്കിലൂടെ ഒന്നു പോട്ടെ.

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...